Saturday, September 21, 2024
KuwaitTop Stories

വേൾഡ് കപ്പ് 2022 സഹആതിഥേയത്വം; ഫിഫ പ്രസിഡന്റ് കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച നടത്തി

വേൾഡ് കപ്പ് 2022 സഹ ആതിഥേയത്വയുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ കുവൈത്ത് അമീർ ശെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച്ച നടത്തി. നാഷണൽ അസ്സംബ്ലി സ്പീക്കർ മർസൂക്ക് അൽ ഗാനിം, കുവൈറ്റ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ്, അസോസിയേഷന്റെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായും അദ്ദേഹം ചർച്ച നടത്തി.

2022 ൽ ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ 32 ന് പകരം 48 ടീമുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, ഖത്തറുമായി സഹ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് കൂടിക്കാഴ്ച നടന്നത്. 16 ടീമുകൾ കൂടി അധികം പങ്കെടുക്കുകയാണെങ്കിൽ ഖത്തറിനോടൊപ്പം ചുരുങ്ങിയത് ഒരു ഗൾഫ് രാജ്യമെങ്കിലും സഹആതിഥേയത്വം വഹിക്കേണ്ടി വരും. സൗദിയും, യൂ എ ഇ യും, ബഹ്‌റൈനും ഖത്തറിന് മേലുള്ള ഉപരോധം അവസാനിപ്പിക്കാത്ത സ്ഥിതിക്ക് ഒമാനും, കുവൈത്തുമാണ് ഫിഫയുടെ ലിസ്റിലുള്ളത്. എന്നാൽ ഈ ചുരുങ്ങിയ സമയം കൊണ്ട് വേൾഡ് കപ്പ് പോലെയുള്ള ഒരു മത്സരത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് കഴിഞ്ഞ ആഴ്ച ഒമാൻ ഒമാൻ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചതോടെയാണ്, ആകെയുള്ള ഒരു ഓപ്ഷൻ എന്ന നിലയിൽ ഫിഫ കുവൈത്തുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q