Saturday, September 21, 2024
BusinessOman

ഒമാനിലെ ഏറ്റവും വലിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

മസ്കറ്റ്: ലുലു ഹൈപ്പർമാർക്കറ്റ് ഒമാനിലെ ഏറ്റവും വലിയ ബ്രാഞ്ച് തുറന്നു. മസ്കറ്റ് മാളിലാണ് 230,000 സ്‌ക്വയർ ഫീറ്റിൽ ലുലുവിന്റെ ഒമാനിലെ 23 ആമത്തേയും ലോകത്തിലെ 166 ആമത്തെയും ബ്രാഞ്ച് തുറന്നത്. ഗവൺമെന്റ് ഒഫീഷ്യൽസിന്റെയും, ഒമാനിലെ വിവിധ ബിസിനസ് മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഹൈപ്പർമാർക്കറ്റ് തുറന്നത്.

ലുലു ഗ്രൂപ്പ് ചെയര്മാന് യൂസുഫ് അലി, സിഇഒ സൈഫി രൂപവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഒമാൻ ഡയറക്ടർ അനന്ത് എ.വി, റീജിയണൽ ഡയറക്റ്റർ സബീർ കെ.എ തുടങ്ങി നിരവധി ഉന്നത വ്യക്തിത്വങ്ങൾ ഉദ്ഘാടനത്തിൽ സന്നിഹിതരായിരുന്നു.

230,000 സ്‌ക്വയർ ഫീറ്റിൽ, ഫ്രഷ് ഫുഡ്, പച്ചക്കറി, പഴങ്ങൾ, പാലുല്പന്നങ്ങൾ, ഇറച്ചി, മീൻ എന്നിവ പ്രത്യേകം വിഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. ഇതിനു പുറമെ ബേക്കറി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, സ്റ്റേഷനറി, വീട്ടുപകരണങ്ങൾ എന്നിവക്കും പ്രത്യകം സെക്ഷനുകളുണ്ട്. ഉദ്ഘാടനം പ്രമാണിച്ചു വന്പിച്ച ഓഫറും  നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q