യു എ ഇ യിൽ കള്ളനോട്ട്; 45,000 ദിർഹവുമായി രണ്ട് വിദേശികൾ പിടിയിൽ.
ഷാർജ: നൂറിന്റെയും ഇരുനൂറിന്റെയും കള്ള നോട്ടുകൾ പെട്രോൾ സ്റ്റേഷനിലും ബഖാലകളിലും മാറ്റിയെടുക്കാൻ ശ്രമിച്ച രണ്ട് ഏഷ്യൻ വംശജരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് ഇവർ താമസിച്ചിരുന്ന സ്ഥലം സ്ഥലം കണ്ടെത്തി റൈഡ് ചെയ്തത്. 45,500 ദിര്ഹമിന്റെ കള്ളനോട്ട് ഇവരിൽ നിന്ന് പിടികൂടി.
ഒറിജിനൽ നോട്ടിൽ നിന്നും അത്ര പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് കള്ളനോട്ടുകൾ നിർമിച്ചിരുന്നത്. ഇവരുടെ പിന്നിൽ വളരെ സംഘടിതമായി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ട്. ഗ്രൂപ്പിലെ അംഗങ്ങളിൽ ഓരോരുത്തർക്കും, നിർമ്മാണം, വിതരണം, നെറ്വർകിങ് തുടങ്ങി പ്രത്യേകം പ്രത്യേകം ജോലികളാണ് ഉള്ളത് എന്ന് ഷാർജ പോലീസ് പറഞ്ഞു. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെയും, സാമൂഹ്യ ഘടനയെയും ബാധിക്കുന്ന കാര്യമായതിനാൽ കള്ളനോട്ടടി വളരെ ഗൗരവമേറിയ കുറ്റകൃത്യമായിട്ടാണ് കാണുന്നത് എന്നും പോലീസ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa