ഒമാനിൽ 278 ഫ്രീലാൻസ് ജോലിക്കാരെയടക്കം 750 വിദേശികളെ നാടുകടത്തി
മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തൊഴിൽ നിയമലംഘകരായ 859 വിദേശികളെ അറസ്റ്റ് ചെയ്യുകയും, 750 പേരെ നാടുകടത്തുകയും ചെയ്തതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ ഏഴിനും പതിമൂന്നിനും ഇടയിൽ മന്ത്രാലയത്തിന്റെ പ്രതിവാര പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. വ്യത്യസ്ത മന്ത്രാലങ്ങൾ സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയിരുന്നത്. പിടിക്കപ്പെട്ടവരിൽ 278 പേർ ഫ്രീലാൻസ് ജോലികൾ ചെയ്തിരുന്നവരും, 516 പേർ ജോലിയില്ലാത്തവരും, 65 പേര് ശരിയായ രേഖയില്ലാതെ രാജ്യത്ത് താമസിക്കുന്നവരുമായിരുന്നു. മസ്കറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ നിയമലംഘകർ പിടിക്കപ്പെട്ടത്.
സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ കുറച്ചു മാസങ്ങളായി ശക്തമായ നടപടിയാണ് നിയമലംഘകർക്കെതിരെ ഒമാൻ കൈക്കൊള്ളുന്നത്. ഓരോ മാസവും ആയിരക്കണക്കിന് നിയമലംഘകരാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa