Monday, April 7, 2025
RiyadhTop Stories

സൗദിയിൽ പട്ടാപകൽ കവർച്ച; പാന്റ്സിന്റെ പോക്കറ്റ് അരിഞ്ഞെടുത്തു

റിയാദ്: സൗദിയിൽ വീണ്ടും കവർച്ച. റിയാദിൽ ബുധനാഴ്ച രാവിലെ വലിയ കത്തിയുമായി തടഞ്ഞു നിർത്തി വിദേശിയുടെ പാന്റ്സിന്റെ പോക്കറ്റ് അരിഞ്ഞെടുത്തു. ഒറ്റക്ക് നടന്നുപോവുകയായിരുന്ന വിദേശിയുടെ എതിരെ വന്നിരുന്ന അക്രമി ഇയാളെ പിടിച്ചു നിർത്തി അരയിലൊളിപ്പിച്ചിരുന്ന നീളമുള്ള കത്തിയെടുത്ത് പണം ആവാശ്യപ്പെടുകയുമായിരുന്നു. കത്തിക്കണ്ട് ഭയന്ന വിദേശി ഓടാൻ ശ്രമിച്ചെങ്കിലും പിടിച്ചു നിർത്തി കത്തി വീശി ഭയപ്പെടുത്തിയതിനു ശേഷം അക്രമി ഇയാളുടെ പാന്റ്സിന്റെ പോക്കറ്റ് അരിഞ്ഞെടുക്കുകയായിരുന്നു.

കഴഞ്ഞ ആഴ്ച സമാനമായ ഒരു സംഭവത്തിൽ കവർച്ചക്കാരന്റെ വെട്ടേറ്റ് മലയാളി യുവാവിന്റെ തലക്ക് പരിക്കേറ്റിരുന്നു. അഞ്ചരക്കണ്ടി സ്വദേശി ഷാഫിഖിനാണ് മോഷ്ടാവിന്റെ വെട്ട് കൊണ്ട് തലക്ക് പരിക്കേറ്റത്. താമസിക്കുന്ന കെട്ടിടത്തി​ന്റെ പ്രധാന വാതിലിന്​ സമീപം മറഞ്ഞുനിന്ന അക്രമി ഷഫീഖ് അടുത്തെത്തിയ ഉടനെ കടന്നുപിടിച്ച് തള്ളിയിടുകയായിരുന്നു. പോക്കറ്റിൽ നിന്ന് നിന്ന്​ പഴ്​സും ഇഖാമയും മൊബൈൽ ഫോണും കവർന്നെടുത്ത അക്രമി വലിയ വെട്ടുകത്തി കൊണ്ട്​ തലയ്​ക്കുനേരെ ആഞ്ഞുവെട്ടുകയും ചെയ്​തു. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഷെഫീഖിനെ ആശുപത്രിയിലെത്തിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa