Monday, September 23, 2024
QatarTop Stories

ഖത്തറിൽ സ്ഥിരതാമസാനുമതി; വ്യവസ്ഥകൾ അംഗീകരിച്ചു

  ദോഹ: ഖത്തറിൽ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്ന വിദേശികളുടെ ചികിത്സാ സൗകര്യങ്ങളും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുറിച്ച് തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തിന്റെ വളർച്ചക്കും, വികസനത്തിനും വ്യക്തമായ സംഭാവനകൾ നൽകിയ വിദേശികൾക്കാണ് സ്ഥിരതാമസാനുമതി നൽകാൻ ഖത്തർ തീരുമാനിച്ചിട്ടുള്ളത്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിതല സമിതി നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്ന വിദേശികൾക്ക് ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശികൾക്കു ലഭിക്കുന്നതിന് തുല്യമായ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച വ്യവസ്ഥകളാണ് ഇപ്പോൾ മന്ത്രിസഭാ അംഗീകരിച്ച കരട് നിയമത്തിൽ ഉള്ളത്. ഖത്തറിൽ 20 വർഷമോ അതിൽ കൂടുതലോ വര്ഷം പൂർത്തിയാക്കിയവർക്കാണ് സ്ഥിരതാമസത്തിന് അനുമതി ലഭിക്കുക. വോട്ടവകാശം, നിർണായക ഭരണ പദവികൾ എന്നിവയൊഴിച്ച്, സ്വദേശികൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇവർക്കും ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q