Sunday, April 20, 2025
Saudi Arabia

വിധിയെ തോൽപ്പിച്ചവൾ ഒടുവിൽ മക്കയിൽ വെച്ച് വിധിക്ക് കീഴടങ്ങി.

മതിയായ ശാരീരിക വളർച്ച ഇല്ലാതിരുന്നിട്ടും, വിധിയെ തോൽപ്പിച്ച് അവശതയനുഭവിക്കുന്നവർക്ക് ആശ്വാസമായിരുന്ന മടവൂർ സ്വദേശി ഫൈറൂസ, ഒടുവിൽ മക്കയിൽ വെച്ച് വിധിക്ക് കീഴടങ്ങി. മാതാപിതാക്കളോടൊപ്പം ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയതായിരുന്നു. ഈ മാസം ഏഴിനാണ് പിതാവ് കല്ലുമുട്ടയിൽ ഉമ്മർ, മാതാവ് ഉമ്മു കുൽസും എന്നിവരോടൊപ്പം ഉംറക്കായി മക്കയിൽ എത്തിയത്. കഠിനമായ പനിയെ തുടർന്ന് ചൊവ്വാഴ്ച മക്ക അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഫൈറൂസ ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. മക്കയിലെ മസ്ജിദ് അൽ ഹറമിൽ വെച്ച് നടന്ന മയ്യിത്ത് നിസ്കാരത്തിന് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കി.

തന്റെ ശാരീരിക അവശതകൾ മറന്നുകൊണ്ട് തന്നെപ്പോലെ അവശതയനുഭവിക്കുന്നവർക്ക് ആശ്വാസം നൽകിയിരുന്ന ഫൈറൂസ, നല്ലൊരു ചിത്രകാരിയും, കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ധയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa