Sunday, April 20, 2025
Kuwait

കുവൈത്തിൽ ഭർത്താവിനെ ചൊല്ലി രണ്ട് ഭാര്യമാർ തമ്മിൽ വഴക്ക്; മൂന്നാമതൊന്നു കൂടിയുണ്ടെന്ന് ഭർത്താവ്

കുവൈത്ത് സിറ്റി: ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതറിഞ്ഞ് വഴക്കിനു പോയ ഭാര്യ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥയിലായി. ഭർത്താവ് രണ്ടാമതൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ടെന്നറിഞ്ഞ ഭാര്യ രണ്ടാം ഭാര്യയുടെ വീട്ടിൽ വഴക്കിന് ചെന്നതായിരുന്നു. എന്നാൽ രണ്ടാം ഭാര്യക്ക് തന്റെ ഭർത്താവ് തന്നെ രണ്ടാമത് വിവാഹം കഴിച്ചതാണ് എന്ന വിവരം അറിയില്ലായിരുന്നു. വഴക്കിനു ചെന്ന ആദ്യ ഭാര്യ പറഞ്ഞപ്പോഴാണ് രണ്ടാം ഭാര്യ ഈ വിവരം അറിയുന്നത്.

ഇവരുടെ വഴക്കു നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോഴാണ് കോപാകുലനായ ഭർത്താവ് രണ്ടു പേരോടും ആ രഹസ്യം വെളിപ്പെടുത്തിയത്. താൻ മൂന്നാമതൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ടെന്ന്. രണ്ടു ഭാര്യമാരും ഇപ്പോൾ പരസ്പരം എതിർത്തുകൊണ്ട് കേസ് കൊടുത്തിരിക്കുകയാണ്. അൽ സിയാസ്സ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa