ബോഷെർ ഇന്ത്യൻ സ്‌കൂൾ ഏപ്രിൽ 22ന് പ്രവർത്തനം ആരംഭിക്കുന്നു.
മസ്കത്ത്: അത്യാധുനിക സൗകര്യങ്ങളോടെ ബോഷർ ഇന്ത്യൻ സ്‌കൂൾ ഏപ്രിൽ 22ന് പ്രവർത്തനമാരംഭിക്കുമെന്ന്, ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്റ്റേഴ്‌സ് അറിയിച്ചു. മസ്‌കറ്റിലെ ബോർഡിന്റെ ഏഴാമത്തെ സ്‌കൂളാണ് ഇത്. മൊത്തം 21 സ്‌കൂളുകൾ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെജി മുതൽ എട്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് തുടക്കത്തിൽ പ്രവേശനം ലഭിക്കുക. 1800 കുട്ടികൾ ഇതിനകം തന്നെ പ്രവേശനം നേടിയിട്ടുണ്ട്.
ഇന്ത്യൻ പ്രവാസികളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി പുതിയ കാലത്തെ പഠന പരിശീലന രീതികൾ അവർക്ക് ലഭ്യമാക്കുകയാണ് പുതിയ സ്‌കൂൾ തുടങ്ങുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ബോർഡ് ഓഫ് ഡയറക്റ്റേഴ്‌സ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു. കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കാവുന്ന രീതിയിൽ ആധുനിക സജ്ജീകരണങ്ങളാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa