അബുദാബി ഹൈന്ദവ ക്ഷേത്രം; ശിലാസ്ഥാപനം ആരംഭിച്ചു
അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിനു തറക്കല്ലിടുന്ന പൂജകൾ ആരംഭിച്ചു. ദുബായ് ഹൈവെയിലെ അബു മുറൈഖയിൽ ഇന്ന് രാവിലെ 8 മണിക്കായിരുന്നു താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. ബാപ്‌സ് സ്വാമിനാരായൺ സൻസ്ത ആത്മീയാചാര്യൻ മഹന്ത് സ്വാമി മഹാരാജ് ആണ് മുഖ്യകാർമികത്വം വഹിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശില അബുദാബിയില്‍ എത്തിച്ചിട്ടുണ്ട്.ന്യൂഡൽഹിയിലെ അക്ഷർധാം മാതൃകയിലാണ് ക്ഷേത്രസമുച്ചയം നിർമ്മിക്കുന്നത്.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ക്ഷേത്രനിർമാണത്തിന് സ്ഥലം അനുവദിച്ചത്. യു എ ഇ യുടെ സാഹോദര്യത്തിന്റെ പ്രതീകമായിക്കൊണ്ടാണ് രാജ്യ തലസ്ഥാനത്ത് ഹൈന്ദവ ക്ഷേത്രം ഉയരുന്നത്. ക്ഷേത്രസമുച്ചയം എന്നതിലുപരി സാംസ്കാരിക പഠനകേന്ദ്രങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ടാകും. ഹിന്ദു സമൂഹത്തിലെ എല്ലാ സമ്പ്രദായങ്ങളും പിന്തുടർന്നാകും ക്ഷേത്രം പ്രവർത്തിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa