Thursday, April 17, 2025
DubaiTop Stories

ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക് സുഖപ്രസവം

ദുബായ്: ഇന്ത്യൻ യുവതിക്ക് വിമാനത്താവളത്തിൽ സുഖപ്രസവം. ദുബായ് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിലായിരുന്നു സംഭവം വിമാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥയായ ഹനാൻ ഹുസ്സൈൻ മുഹമ്മദിന്റെ സഹായത്തോടെയായിരുന്നു ഇന്ത്യക്കാരിയായ യുവതി പ്രസവിച്ചത്.

വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും. എന്നാൽ, ഇവരെ ആശുപത്രിയിലെത്തിക്കാൻ സമയമില്ലാത്ത കൊണ്ട് ഹനാൻ അടിയന്തര പരിചരണം നല്‍കി പ്രസവത്തിന് സഹായിക്കുകയായിരുന്നു. വിമാനത്താവളത്തിലെ പരിശോധനാ മുറിയിലെത്തിച്ചാണ് ഹനാന്‍ പരിചരണം നല്‍കിയത്. അവിടെ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. തുടര്‍ന്ന് കുഞ്ഞിനേയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റി.

ഹനാന്‍ മുഹമ്മദിന്റെ അടിയന്തരവും മനുഷ്യത്വപരവുമായ ഇടപെടലില്‍ ദുബായ് പൊലീസിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് എയർപോർട്ട് സെക്യുരിറ്റി ഡയറക്ടർ ബ്രി.അലി ആതിഖ് ബിൻ ലഹെജ് ആദരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa