Sunday, September 22, 2024
KuwaitTop Stories

ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും പുറത്തിറങ്ങും മുൻപേ മലയാളി കുഴഞ്ഞു വീണു മരിച്ചു.

കുവൈത്ത് സിറ്റി: നാട്ടിൽ പോയി തിരിച്ചു വരികയായിരുന്ന പ്രവാസി, ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും പുറത്തിറങ്ങും മുൻപേ കുഴഞ്ഞു വീണു മരിച്ചു. ഏക മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നാട്ടിൽ പോയി തിരികെ വരികയായിരുന്ന കുവൈറ്റ് അൽ ഹൊമൈസി ഫാർമസ്യുട്ടിക്കൽ കമ്പനിയിൽ മാർക്കറ്റിങ് മാനേജർ ആയിരുന്ന ബാലചന്ദ്രൻ (58) ആണ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്ത ഉടനെ സഹോദരനെ ഫോണിൽ വിളിച്ച് എയർപോർട്ടിൽ വരാൻ പറഞ്ഞിരുന്നു. എന്നാൽ എയർപോർട്ടിൽ എത്തിയ സഹോദരൻ നിരവധി തവണ വിളിച്ചിട്ടും ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നീട് എയർപോർട്ട് അധികൃതർ ഫോൺ എടുത്തു മരണ വിവരം അറിയിക്കുകയായിരുന്നു.

ഒരാഴ്ച മുൻപാണ് ഏക മകൾ ബെനിതയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ നാട്ടിലേക്ക് പോയത്. മകളെ ജംഗ്‌ഷഡ്പൂരിൽ വിട്ട് കുവൈത്തിലേക്ക് തിരികെ വരുമ്പോഴായിരുന്നു ദാരുണ സംഭവം. മലയാളി സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബാലചന്ദ്രൻ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു.

ഭാര്യ: ദീപ. ഏക മകൾ: ബെനിത. സഹോദരങ്ങൾ: രാമനാഥൻ (മുംബൈ), രാജൻ (കുവൈത്ത്), ദേവയാനി (ബെംഗളൂരു), സരോജ (മുംബൈ) മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q