Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ ഭീകരാക്രമണം; നാലു ഭീകരരെ സൈന്യം വധിച്ചു

സൗദിയിൽ ഭീകരാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെ സുൽഫിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻവെസ്റ്റിഗേഷൻ സെന്ററിന് നേരെയാണ് ആയുധധാരികളായ ഭീകരർ ആക്രമണ ശ്രമം നടത്തിയത്.

കാറിൽ വന്ന ഭീകരർ ബിൽഡിന്റെ പ്രധാന കവാടം തകർത്ത് ഉള്ളിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഉടനെ തന്നെ ഉണർന്ന് പ്രവർത്തിച്ച സെക്യൂരിറ്റി ഫോഴ്സ് രണ്ടു ഭീകരരെ ഉടൻ തന്നെ വധിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്നാമനും, ബെൽറ്റിൽ ഘടിപ്പിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാലാമത്തവനും വെടിയേറ്റ് മരിച്ചു. യന്ത്രത്തോക്കുകൾ അടക്കമുള്ള ആയുധങ്ങളുമായാണ് ആക്രമികൾ എത്തിയിരുന്നത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa