കോട്ടക്കൽ മണ്ഡലം പ്രവാസി യു ഡി എഫ് കൺവെൻഷൻ സംഘടിപ്പിച്ചു
ജിദ്ദ: ഇന്ത്യ രാജ്യത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ അധികാരത്തിൽ വരുന്നതിനു വേണ്ടി പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ജിദ്ദ – കോട്ടക്കൽ മണ്ഡലം പ്രവാസി യു ഡി എഫ് കൺവെൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തെ ബി ജെ പി ഭരണം രാജ്യത്തെ എല്ലാ അർത്ഥത്തിലും പിറകോട്ട് വലിച്ചെന്നും ന്യുന പക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടുവെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഷറഫിയ്യയിൽ വെച്ച് നടന്ന കൺവെൻഷൻ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.പി മുസ്തഫ ഉത്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെഎം മൂസ ഹാജി അധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി.

നാസർ മച്ചിങ്ങൽ, വി. പി ഉനൈസ്, മജീദ് നഹ, ഷൗക്കത്ത് പരപ്പനങ്ങാടി, നാസർ കാടാമ്പുഴ, ഇല്യാസ് കല്ലിങ്ങൽ, മജീദ് കൊട്ടീരി, ശരീഫ് പൊന്മള, മുസ്തഫ കോഴിശ്ശേരി, അഷ്‌റഫ് താഴേക്കോട്, ഇ.സി. അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു. ടി ടി ഷാജഹാൻ പൊന്മള , അൻവർ കുറ്റിപ്പുറം, മൊയ്‌ദീൻ എടയൂർ, ഹംദാൻ ബാബു, സൈനു കോടഞ്ചേരി, മുജീബ് നെയ്യത്തൂർ , സമ്മദലി, കെ. ഷംസു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
നാസർ പൊറ്റയിൽ ഖിറാഅത് നടത്തി. നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും മുഹമ്മദലി എരണിയൻ നന്ദിയും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
