Sunday, September 22, 2024
KuwaitTop Stories

കുവൈത്തിൽ തൊഴിൽ ലഭിക്കുന്നതിന് പ്രസ്തുത തൊഴിലിലുള്ള പ്രവൃത്തിപരിചയം പരിശോധിക്കും

കുവൈത്ത് സിറ്റി: വിദേശി തൊഴിലാളികൾക്ക് കുവൈത്തിൽ ജോലി നൽകുന്നതിന് മുൻപ് പ്രസ്തുത ജോലിയിലെ പ്രവൃത്തിപരിചയ പരിശോധന നടത്താൻ മാൻപവർ അതോറിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിൽ തൊഴിൽ തേടുന്ന പലർക്കും, പ്രസ്തുത മേഖലയിൽ തൊഴിൽ പരിചയം ഇല്ല എന്ന വസ്തുത കണക്കിലെടുത്താണ് ഈ നീക്കം. പ്രൊഫഷണൽ തസ്തികകളിൽ ജോലി ലഭിക്കുന്ന പലരും തൊഴിൽ ലഭിച്ചതിന് ശേഷമാണ് പ്രസ്തുത ജോലികളിൽ പ്രാവീണ്യം നേടുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പ്രൊഫഷണൽ ബിരുദധാരികൾ അവരുടെ രാജ്യത്ത് ചുരുങ്ങിയത് 5 വർഷമെങ്കിലും പ്രസതുത തൊഴിൽ ചെയ്തിരിക്കണം എന്ന നിബന്ധന വെക്കാൻ നേരത്തെ നിർദ്ദേശം ഉയർന്നിരുന്നെങ്കിലും ഇത് വരെ തീരുമാനമായിരുന്നില്ല. അതിനിടയിലാണ് ജോലി നൽകുന്നതിന് മുൻപ് പ്രവൃത്തിപരിചയ പരിശോധന നടത്താൻ മാൻപവർ അതോറിറ്റി ആലോചിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q