ഒമാനിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങൾ പുറത്തു വിട്ടു
മസ്‌കറ്റ്: ഒമാനിൽ 2018 ൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങൾ പുറത്ത് വിട്ട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്കൂട്ടർ ഡോ. അഹമദ് ബിൻ സൈദ് അൽ ഷുകൈലി. പബ്ലിക് പ്രോസിക്ക്യൂഷന്റെ വാർഷിക പത്ര സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് കഴിഞ്ഞവർഷത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ അദ്ദേഹം പുറത്ത് വിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് 2018ൽ കുറ്റകൃത്യങ്ങൾ അല്പം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ രേഖപ്പെടുത്തപ്പെട്ട അഞ്ച് കുറ്റകൃത്യങ്ങളിൽ ഒന്നാമതുള്ളത് ചെക്ക് കേസാണ് (4715 കേസുകൾ). അത് കഴിഞ്ഞാൽ മയക്കു മരുന്നുമായി ബന്ധപ്പെട്ട 2327 കേസും, 2302 മോഷണക്കേസും, 2217 തൊഴിൽ നിയമ ലംഘനവും, 1519 വ്യക്തി ഹത്യ കേസുമടക്കം മൊത്തം 27672 കേസുകളാണ് കഴിഞ്ഞ വർഷം പ്രോസിക്ക്യൂഷൻ രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 14 കേസുകൾ കുറവാണ് ഇത്. ജനസംഖ്യയിൽ ആയിരത്തിൽ എട്ട് പേരും കുറ്റാരോപിതരാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa