Wednesday, November 27, 2024
Abu DhabiTop Stories

അബുദാബി എയർപോർട്ടിൽ ലഗേജ് കൈകാര്യം ചെയ്യുന്നത് വളരെ സുരക്ഷിതമായി

അബുദാബി: യാത്രക്കാർ തങ്ങളുടെ ലഗേജിനു വേണ്ടി ഒരുപാട് സമയം കാത്തിരിക്കുന്നത് മിക്കവാറും എയർപോർട്ടുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. വിമാനമിറങ്ങി ഒരുപാട് നേരം നീണ്ട ക്യൂവിൽ നിന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വന്നാലും ചില എയർപോർട്ടുകളിൽ ലഗ്ഗേജ് എത്തിയിട്ടുണ്ടാവില്ല. എന്നാൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാർക്ക് ലഗേജുകൾ ലഭിക്കുന്നത് റെക്കോർഡ് വേഗതയിൽ.

ആഗോള തലത്തിൽ ബാഗേജുകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നത് 1000 യാത്രക്കാർക്ക് 5.7 ബാഗ് എന്ന കണക്കിലാണ്. 2018ൽ അബുദാബി എയർപോർട്ടിൽ ഇത് 1000 യാത്രക്കാർക്ക് 5.3 ബാഗ് എന്ന കണക്കിലായിരുന്നു. എന്നാൽ 2019 ന്റെ ആദ്യ പാദത്തിൽ  1000 യാത്രക്കാർക്ക് 2ബാഗിൽ താഴെ എന്ന രീതിയിലാണ് അബുദാബി എയർപോർട്ടിൽ ഇത് രേഖപ്പെടുത്തിയത്. അതായത് ആയിരം യാത്രക്കാർ അബുദാബി എയർപോർട്ടിൽ വന്നിറങ്ങുബോൾ ഒന്നോ രണ്ടോ ബാഗുകൾ ലഭിക്കാൻ മാത്രമാണ് യാത്രക്കാർക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

2018 ൽ ടെർമിനൽ ഒന്നിലും ടെർമിനൽ മൂന്നിലും ഓട്ടോമാറ്റിക് ടാഗ് റീഡിങ് സ്ഥാപിച്ചതിന് ശേഷം, ഒരു വിമാനത്തിൽ വരുന്ന ലഗേജുകളിൽ ആദ്യ ബാഗ് 16 മിനിറ്റ് കൊണ്ടും അവസാനത്തെ ബാഗ് 31 മിനിറ്റ് കൊണ്ടും യാത്രക്കാർക്ക് ലഭ്യമാക്കാൻ കഴിയുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa