Sunday, September 22, 2024
QatarTop Stories

ദോഹ-തിരുവനന്തപുരം സർവീസ് ഒരാഴ്ചക്കുള്ളിൽ ഇൻഡിഗോ നിർത്തുന്നു

ദോഹ: തിരുവനന്തപുരം-ദോഹ സർവീസ് മെയ് 2 മുതൽ ഇൻഡിഗോ താൽക്കാലികമായി നിർത്തലാക്കുന്നു. യാത്രക്കാരെയെല്ലാം ഇക്കാര്യം ഔദ്യോഗികമായി ഇൻഡിഗോ അറിയിച്ചു. വാണിജ്യ കാരണങ്ങളാലാണ് സർവീസ് താൽക്കാലികമായി നിർത്തുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. ഓഗസ്റ്റിനു ശേഷം വീണ്ടും ഈ സെക്ടറിൽ സർവീസ് പുനരാരംഭിക്കുമെന്ന് ഓപ്പറേഷൻ വിഭാഗം മേധാവി സണ്ണി പറഞ്ഞു. ഇൻഡിഗോ എയർലൈൻസിന്റെ ഈ തീരുമാനം, തിരുവനന്തപുരം എയർപ്പോർട്ട് വഴി യാത്ര ചെയ്യുന്ന പ്രവാസികളുടെ യാത്രാ ക്ലേശം രൂക്ഷമാക്കും. ടിക്കറ്റ് നിരക്ക് കുത്തനെ കൂടാനും ഇത് വഴി വെച്ചേക്കും.

മെയ് രണ്ടിന് ശേഷം ഇൻഡിഗോയിൽ യാത്ര ചെയ്യാൻ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്തിരുന്നവർക്ക് ഇനി നേരിട്ട് യാത്ര ചെയ്യണമെങ്കിൽ മറ്റു വിമാനങ്ങളിൽ കൂടുതൽ പണം കൊടുത്ത് ടിക്കറ്റ് എടുക്കേണ്ടി വരും. ഖത്തർ എയർവേസ് നേരിട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് ഉയർന്നതായത് കൊണ്ട് പലരും ശ്രീലങ്കൻ എയർലൈൻസിനെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ഭീകരാക്രമണത്തെ തുടർന്ന് പലരും ശ്രീലങ്കൻ എയർലൈൻസിന്റെ ടിക്കറ്റുകൾ കാൻസൽ ചെയ്തതായിട്ടാണ് വിവരം.

ഇൻഡിഗോയിൽ തിരുവനന്തപുരത്തേക്കു ടിക്കറ്റ് എടുത്തവർക്ക് കേരളത്തിലുള്ള മറ്റു എയർപോർട്ടുകളിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്നില്ല. മുബൈ, ഡൽഹി എയർപോർട്ടുകൾ വഴി യാത്ര ചെയ്യാനാണ് ഇവരോട് ഇൻഡിഗോ അധികൃതർ പറയുന്നത്. അവിടന്ന് തിരുവനന്തപുരത്തേക്ക് കണക്ഷൻ ഫ്ലൈറ്റ് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q