മുംബൈയിലെത്തിയ എമിറേറ്റ്സ് വിമാനത്തിൽ കൊണ്ടുവന്നത് ഹെലികോപ്റ്റർ
ദുബായ്: എമിറേറ്റ്സ് വിമാനം മാഡ്രിഡിൽ നിന്നും മുംബൈയിലേക്ക് പറന്നത് ഒരു ഹെലികോപ്റ്ററുമായി. എമിറേറ്റ്സിന്റെ കാർഗോ വിമാനത്തിലാണ് മുംബൈയിലേക്ക് ഹെലികോപ്റ്റർ എത്തിച്ചത്. എമിറേറ്റ്സ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഒന്നര ടണ്ണിലധികം ഭാരമുള്ള 6 സീറ്റുള്ള എഎസ് ഹെലികോപ്റ്ററാണ് എമിറേറ്റ്സ് സ്കൈ കാർഗോ മാഡ്രിഡിൽ നിന്നും ദുബായ് വഴി മുംബൈലെത്തിച്ചത്.
റോട്ടോർ ബ്ലേഡുകൾ ഊരി മാറ്റിയതിന് ശേഷമാണ് ഹെലികോപ്റ്റർ വിമാനത്തിൽ കയറ്റിയത്. ഇതിന്റെ ഒരു ചിത്രവും എമിറേറ്റ്സ് ഷെയർ ചെയ്തിട്ടുണ്ട്. ഹിമാലയ മേഖലയിൽ വിനോദ സഞ്ചാരത്തിനായിട്ടാണ് ഹെലികോപ്റ്റർ ഉപയോഗിക്കുക എന്ന് പോസ്റ്റിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa