Thursday, November 21, 2024
KuwaitTop Stories

കുവൈത്തിൽ റമദാൻ യാചകർ പിടിക്കപ്പെട്ടാൽ കുടുംബമടക്കം നാടുകടത്തും

കുവൈത്ത് സിറ്റി: റമദാനിൽ പിടിക്കപ്പെടുന്ന യാചകരെ ഉടൻ നാടുകടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് കുവൈത്തിൽ കർശന നിർദ്ദേശം നല്കപ്പെട്ടിട്ടുണ്ടെന്ന് അൽ-അംബ ദിനപത്രം റിപ്പോർട്ട് ചെയ്തു. യാചനക്കിടയിൽ സ്ത്രീകൾ പിടിക്കപ്പെട്ടാൽ ഭർത്താവും മക്കളുമടക്കം കുടുംബത്തെ മുഴുവൻ രാജ്യത്ത് നിന്ന് നാട് കടത്തും. കമ്പനികൾ സ്പോൺസർ ആയിട്ടുള്ള ആളുകൾ പിടിക്കപ്പെട്ടാൽ, കനത്ത പിഴ ബന്ധപ്പെട്ട കമ്പനികൾക്ക് ചുമത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.begging.jpg

റമദാനിൽ യാചകരെ പിടികൂടാൻ നിരവധി ടീമുകൾ ആഭ്യന്തരമന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. ഇതിൽ
മഫ്തിയിലുള്ള പോലീസുകാരും, വനിതാ പോലീസും ഉൾപ്പെടും. ആരാധനാലയങ്ങളിലും, വാണിജ്യ മേഖലകളിലും, പ്രധാനപ്പെട്ട മാർക്കറ്റുകളിലുമടക്കം യാചകർ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ മേഖലകളിലും സെക്യൂരിറ്റി ഓഫീസർമാരെ വിന്യസിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa