ജിദ്ദയിൽ രണ്ട് വിദേശികളെ വധ ശിക്ഷക്ക് വിധേയരാക്കി
സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തുന്നതിനിടെ പിടിയിലായ രണ്ട് വിദേശികളുടെ വധ ശിക്ഷ ഇന്ന് ജിദ്ദയിൽ വെച്ച് നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുസ്തഫ അലി ഉസ്മാൻ എന്ന നൈജീരിയക്കാരനും അലി ഖാലിദ് ഖാൻ എന്ന പാകിസ്ഥാനിയുമാണു വധ ശിക്ഷക്ക് വിധേയരായത്. കൊക്കെയ്ന് കടത്ത് കേസിലാണു നൈജീരിയക്കാരൻ പിടിയിലായതെങ്കിൽ ഹെറോയിനും എംഫിറ്റാമിൻ മയക്ക് മരുന്ന് ഗുളികകളും കടത്തിയതിനായിരുന്നു പാകിസ്ഥാനി പിടിക്കപ്പെട്ടത്.
രണ്ട് പേർക്കുമെതിരായ കുറ്റം തെളിയിക്കപ്പെടുകയും കോടതി വധ ശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീൽ കോടതി ശരി വെച്ച വിധിയെ സുപ്രീം കോടതിയും അംഗീകരിച്ചതോടെ ശരീഅത്ത് പ്രകാരമുള്ള വിധി നടപ്പാക്കാനായി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa