Monday, September 23, 2024
QatarTop Stories

ഖത്തറിൽ ഭക്ഷണ സാധനങ്ങൾ ഓൺലൈൻ വഴി വാങ്ങുന്ന പ്രവണത വർധിച്ചു

ജനങ്ങൾ പലവ്യഞ്ജന സാധനങ്ങളും പഴ വർഗ്ഗങ്ങളും മറ്റും ഓൺലൈൻ വഴി പർച്ചേസ് ചെയ്യുന്ന പ്രവണത ഖത്തറിൽ വർധിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്. കൂടുതലും ഫ്രഷ് ഫ്രൂട്സും പച്ചക്കറികളുമാണു പർച്ചേസ് ചെയ്യപ്പെടുന്നത്.

നിലവിൽ ഓൺലൈൻ വഴി പർച്ചേസ് ചെയ്യപ്പെടുന്ന അധിക സാധനങ്ങളും ഫ്രൂട്സോ വെജിറ്റബിൾസോ ആണെന്നതാണു വസ്തുത. രാജ്യത്തിൻ്റെ ശക്തമായ ഇൻ്റർനെറ്റ് അടിത്തറയും ജനങ്ങളുടെ വരുമാന നിലവാരവുമാണു ഓൺലൈൻ ഷോപ്പിംഗിനു ആളുകളെ പ്രേരിപ്പിക്കുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്.

സൺകാർട്ട്, ബഖാല, ഗെറ്റിറ്റ്, ജീബ് ലീന, ബീലിവെറി തുടങ്ങി നിരവധി ഓൺലൈൻ പർച്ചേസിംഗ് ആപുകളാണു ഖത്തർ വിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്.

ഇൻ്റർനെറ്റ് നിലവാരവും ഉയർന്ന വരുമാനവും സ്മാർട്ട് ഫോണുകളുടെ കടന്ന് കയറ്റവുമെല്ലാം ഖത്തർ വിപണിയിൽ ഓൺലൈൻ പർച്ചേസിനു വൻ സാധ്യതകളാണു തുറന്നിട്ടിട്ടുള്ളത്. വരും വർഷങ്ങളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടിയായിരിക്കും ഖത്തറിലെ ഇ കൊമേഴ്സ് വ്യാപാരത്തിൻ്റെ തോത് എന്നാണു കണക്ക് കൂട്ടൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്