സാൽമിയയിൽ ഫ്ലാറ്റിൽ തീപ്പിടിത്തം; രക്ഷപ്പെടാൻ താഴേക്ക് ചാടിയ നാല് പേർക്ക് പരിക്ക്.
കുവൈത്ത് സിറ്റി: സാൽമിയയിൽ എട്ടു നില കെട്ടിടത്തിലെ രണ്ടാം നിലയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് നാല് പേർക്ക് പരിക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടനെ തന്നെ ബിദാ സാൽമിയ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫോഴ്‌സ് സ്ഥലത്തെത്തി, കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും തീ മുഴുവനായും അണക്കുകയും ചെയ്തു.
രക്ഷപ്പെടാൻ വേണ്ടി രണ്ടാം നിലയിൽ നിന്നും ജനൽ വഴി താഴേക്ക് ചാടിയ നാല് പേർക്കാണ് പരിക്കേറ്റത്. ഫയർ ഫോഴ്‌സ് എത്തുന്നതിന്റെ മുൻപായിരുന്നു ഇത്. പരിക്കേറ്റ നാല് പേർക്കും എല്ലിന് പൊട്ടലുണ്ട്. സാൽമിയ ഫയർ സ്റ്റേഷനിലെ ചീഫ് കോൾ മുഹമ്മദ് അൽ ഖാദർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സമാനമായ മറ്റൊരു സംഭവത്തിൽ സബാഹ് അൽ അഹ്മദിൽ വീടിനു തീ പിടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റു. പുക ശ്വസിച്ചതു മൂലം ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. വീടിന്റെ ലിവിങ് റൂമിലായിരുന്നു തീ പിടിച്ചത്. ഫയർ ഫോഴ്‌സ് തക്ക സമയത്ത് വന്ന് വീട്ടിലുള്ളവരെ ഒഴിപ്പിച്ച് തീയണച്ചു. പരിക്ക് പറ്റിയ സ്ത്രീയെ ഹോസ്പിറ്റലിലേക്ക് മാറ്റി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa