ഫിഷറീസ് മന്ത്രിയെ നിയമിച്ച് കൊണ്ട് സുൽത്താൻ ഖാബൂസിന്റെ ഉത്തരവ്
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് കഴിഞ്ഞ ദിവസം മൂന്ന് സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു.
ഡോ: ഹമദ് ബിൻ സൈദ് ബിൻ സുലൈമാൻ അൽ ഔഫിയെ അഗ്രി കൾച്ഛർ ആൻ്റ് ഫിഷറീസ് മന്ത്രിയായി നിയമിച്ചതാണു ഉത്തരവിൽ പ്രധാനം .
ഡോ: സൗദ് ബിൻ ഹമൂദ് ബിൻ അഹ്മദിനെ അഗ്രി കൾച്ചർ ആൻ്റ് ഫിഷറീസ് വകുപ്പിൽ ഫിഷറീസിൻ്റെ അണ്ടർ സെക്രട്ടറിയായും നിയമിച്ചിട്ടുട്.
ക്രാഫ്റ്റ് ഇൻഡസ്റ്റ്രി ഡെപ്യൂട്ടി ചെയർ പേഴ്സണിൻ്റെ ഡെപ്യൂട്ടിയായി അബ്ദുൽ വഹാബ് ബിൻ നാസർ അൽ മന്തരിയെയാണു നിയമിച്ചത്.
സുൽത്താൻ്റെ ഉത്തരവുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ നിയമനം പ്രാബല്യത്തിൽ വരും .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa