സിവിൽ ഐഡിയിലെ തെറ്റ് തിരുത്താൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി
കുവൈത്ത് സിറ്റി: വിദേശികൾക്ക് സിവിൽ ഐഡി കാർഡിലെ തെറ്റ് പരിശോധിക്കാനും തിരുത്താനും, പബ്ലിക് ഇൻഫോർമേഷൻ അതോറിറ്റി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയാതായിഡയറക്റ്റർ ജനറൽ മുസാദ് അൽ അസൂസി വാർത്ത കുറിപ്പിൽ അറിയിച്ചു.
സിവിൽ ഐഡി ഇഷ്യു ചെയ്യുന്നതിന് മുൻപ് ഓൺലൈനിൽ പരിശോധിച്ച് പേരിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ സാധിക്കും. സിവിൽ ഐഡി യാത്രാ രേഖയായി ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷം ഇംഗ്ലീഷ് പേരിലെ അക്ഷരതെറ്റിനെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പാസ്പ്പോർട്ടിലേയും സിവിൽ ഐഡിയിലെയും പേരുകൾ ഒരുപേലെയായിരിക്കണം. എന്നാൽ നിലവിൽ നിരവധി ആളുകളുടെ സിവിൽ ഐഡിയിലെയും പാസ്സ്പോർട്ടിലേയും പേരുകളിൽ വ്യത്യാസമുണ്ട്. പേരിലുള്ള വ്യത്യാസം ശ്രദ്ധയിൽ പെടാതെ എയർപോർട്ടിൽ എത്തിയതിന് ശേഷം യാത്ര മുടങ്ങിയവരുമുണ്ട്.
പേരിലെ തെറ്റ് തിരുത്താൻ വരുന്ന ആളുകളുടെ ബാഹുല്യം കാരണം സിവിൽ ഐഡി ഓഫീസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഈ അവസ്ഥക്ക് ഒരു പരിധി വരെ മാറ്റം വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa