ഉംറ തീർത്ഥാടകനു വിമാനത്തിനുള്ളിൽ വെച്ച് ഹാർട്ടറ്റാക്ക്; മുംബൈയിലേക്കുള്ള വിമാനം ഒമാനിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഉംറ നിർവ്വഹിച്ച ശേഷം ജിദ്ദയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്ത തീർഥാടകനു വിമാനത്തിനുള്ളിൽ വെച്ച് ഹാർട്ടറ്റാക്ക് ഉണ്ടായതിനെത്തുടർന്ന് ജീവൻ രക്ഷിക്കാനായി പൈലറ്റ് വിമാനം മസ്ക്കറ്റ് എയർപോർട്ടിൽ അടിയന്തിരമായി ഇറക്കി ചികിത്സാ സൗകര്യം ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇബ്രാഹിം അബ്ദുറഹ്മാൻ എന്ന ഇന്ത്യൻ പൗരനായിരുന്നു ഭാര്യയോടൊപ്പം ഉംറ നിർവ്വഹിച്ച ശേഷം സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തത്.
എന്നാൽ വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരനു ഹാർട്ടറ്റാക്ക് ഉണ്ടായതിനെത്തുടർന്ന് പൈലറ്റ് വിമാനം മസ്ക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു. മസ്ക്കറ്റിൽ വെച്ച് ആവശ്യമായ ചികിത്സ നൽകിയെങ്കിലും ഇബ്രാഹിമിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മരണ വിവരം അറിഞ്ഞതിനെത്തുടർന്ന് ഇബ്രാഹിമിൻ്റെ കുടുംബം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ഒമാനിലെ എംബസിയുമായും മറ്റും ബന്ധപ്പെട്ട് മൃതദേഹം മുംബൈയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ചെയ്ത് വരികയാണ്. ഏപ്രിൽ 11 നായിരുന്നു ഇബ്രാഹിമും ഭാര്യയും ഉംറക്കായി മക്കയിലേക്ക് പോയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa