Sunday, September 22, 2024
DubaiTop Stories

ദുബൈയിൽ ഗവൺമെന്റ് ഫീസുകളും പിഴയും ഇനി തവണകളായി അടക്കാം

ദുബായ്: ദുബൈയിൽ സർക്കാർ ഫീസുകളും പിഴയും തവണകളായി അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.  ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച നിർദ്ദേശം അംഗീകരിച്ചു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ സുഗമമായി ഗവൺമെന്റ് ഫീസുകളും പിഴയും ഈടാക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. തവണകളായി അടക്കാവുന്ന ഫീസുകളും പിഴകളും ഏതൊക്കെയെന്ന് കണ്ടെത്തി ബന്ധപ്പെട്ട അധികാരികൾ ലിസ്റ്റ് ദുബായ് ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി കൈമാറും. ധനകാര്യ വകുപ്പ് അംഗീകരിച്ച ലിസ്റ്റ് പ്രകാരമുള്ള ഫീസുകളിൽ വ്യക്തികൾക്ക് പതിനായിരം ദിർഹമിന് മുകളിലും, സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം ദിർഹമിന് മുകളിലുള്ള ഫീസുകളും മാത്രമേ തവണകളായി അടക്കാൻ കഴിയുകയുള്ളൂ.

തവണകളായി അടക്കാവുന്ന പിഴകൾക്കും ധനകാര്യ വകുപ്പിന്റെ അംഗീകാരം വേണം. ഇത് പ്രകാരം വ്യക്തികൾക്ക് 5,000 ദിർഹമിന് മുകളിലും സ്ഥാപനങ്ങൾക്ക് 20,000 ദിര്ഹമിന് മുകളിലുള്ള പിഴയും തവണകളായി അടക്കാം. ധനകാര്യ വകുപ്പ് നിർദ്ദേശിക്കുന്ന മാർഗ്ഗത്തിലൂടെ രണ്ട് വർഷത്തിൽ കൂടാത്ത കാലാവധിയിൽ പണം അടച്ചു തീർക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q