റെഡ് സിഗ്നൽ കട്ട് ചെയ്തപ്പോൾ ഉണ്ടായ വാഹനാപകടം; സൗദി മുറൂറിൻ്റെ ബോധവത്ക്കരണ വീഡിയോ ശ്രദ്ധേയമാകുന്നു
സൗദി ഗതാഗത വകുപ്പ് പുറത്തിറക്കിയ, റെഡ് സിഗ്നൽ കട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച മുന്നറിയിപ്പ് നൽകുന്ന ഒരു വീഡിയോ ശ്രദ്ധേയമാകുന്നു.
റെഡ് സിഗ്നൽ കട്ട് ചെയ്യുന്നത് നിയമ ലംഘനം നടത്തിയ വാഹനമോടിക്കുന്നവർക്ക് പുറമേ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് കൂടി വലിയ വിനയാണെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്
ഗതാഗത വകുപ്പ് പുറത്തിറക്കിയ വീഡിയോയിൽ സിഗനലിൽ ഒരു ജീപ്പ് നിർത്താതെ പോകുന്നതും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നതുമാണു കാണിക്കുന്നത്.
റെഡ് സിഗ്നൽ കട്ട് ചെയ്യുന്നവർക്ക് 3000 റിയാൽ മുതൽ 6000 റിയാൽ വരെയാണ് പിഴ . ഗതാഗത വകുപ്പ് പുറത്തിറക്കിയ വിഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa