Tuesday, November 26, 2024
Dammam

യൂത്ത് ഇന്ത്യ ചർച്ച സദസ്സ് സംഘടിപ്പിച്ചു

ദമ്മാം: യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ ‘പാനായിക്കുളം കേസ്: തിരക്കഥക്കപ്പുറത്തെ നേരുകൾ’ എന്ന വിഷയത്തിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ, നിരപരാധിത്വം തെളിയിച്ച് കുറ്റവിമുക്തരാവാൻ കേസിലാക്കപ്പെട്ടവർക്ക് കഴിഞ്ഞുവെന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും, അവരും കുടുംബവും അനുഭവിച്ച ശാരീരിക, മാനസിക സംഘർഷങ്ങൾക്കും നഷ്‌ടപ്പെട്ട വർഷങ്ങൾക്കും അടിയന്തരമായി തക്കതായ നഷ്‌ടപരിഹാരം നൽകുന്നതിലൂടെയാണ് നീതി ലഭിച്ചുവെന്ന് മനസ്സിലാക്കാനാവുകയെന്നും യോഗം വിലയിരുത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷബീർ ചാത്തമംഗലം, അമീൻ ചൂനൂർ, ഫൈസൽ ഇരിക്കൂർ, ഫൈസൽ ശരീഫ്, അംജദ്, സൈതലവി, നസീം മണ്ണാറക്കാട് എന്നിവർ സംസാരിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി മുഹമ്മദ് സഫ്‌വാൻ വിഷയാവതരണം നടത്തി.. ഇസ്മായീൽ ഖിറാഅത് നടത്തി. ബിനാൻ സമാപനം നടത്തി. സുഫൈദ് ആഡൂർ, നവാഫ്, കബീർ മുഹമ്മദ്, നൗഷാദ് ഇരിക്കൂർ, അർഷദ് അലി എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa