സൂക്ഷിക്കുക; വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം സൗദിയിലെ ഈ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ സൗദിയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റും ഇടി മിന്നലും പൊടിയുമെല്ലാം ഈ ദിനങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പിൽ പറയുന്നത്.
തബൂക്ക്, ഹായിൽ, മക്ക, മദീന, ഖസീം, റിയാദ്, ശർഖിയ, നജ്രാൻ, എന്നീ ഭാഗങ്ങളിൽ പകൽ സമയത്ത് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടും. പൊടിക്കാറ്റ് നോർത്തേൺ ബോഡറിലും അൽ ജൗഫിലും ദൂരക്കാഴ്ചക്ക് വിഘാതം സൃഷ്ടിക്കും.
തബൂക്ക്, ഹായിൽ, മക്ക, മദീന, ഖസീം, റിയാദ്, ശർഖിയ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കും. ചില ഭാഗങ്ങളിൽ ഐസ് വീഴ്ചയും ഉണ്ടായേക്കാം.
നജ്രാൻ ജിസാൻ അൽബാഹ അസീർ നോർത്തേൺ ബോഡർ അൽ ജൗഫ് എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
പൊടിക്കാറ്റും മഴയും എല്ലാം ഉണ്ടാകുംബോൾ പാലിക്കേണ്ട സുരക്ഷാ ഒരുക്കങ്ങളെക്കുറിച്ച് സൗദി സിവിൽ ഡിഫൻസ് പൊതു ജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa