Sunday, September 22, 2024
QatarTop Stories

റമളാനിലേക്കുള്ള ഖത്തറിലെ സർക്കാർ സ്കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

റമളാൻ മാസത്തേക്കുള്ള ഖത്തർ സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണു ഇത് സംബന്ധിച്ച സർക്കുലർ ബന്ധപ്പെട്ടവർക്കയച്ചത്.

കിൻഡർഗാർട്ടൻ സ്കൂളുകൾ രാവിലെ 9 മുതൽ 12 വരെയാണു പ്രവർത്തിക്കുക. 1 മുതൽ 12 വരെയുള്ള ക്ളാസുകളിലുള്ളവർക്ക് രാവിൽ 9 മുതൽ ഉച്ചക്ക് 1 മണി വരെയാണു പ്രവർത്തന സമയം.

ദിവസവും പരമാവധി 40 മിനുട്ടുകൾ വീതമുള്ള 5 പിരീഡുകളാണുണ്ടായിരിക്കുക. അസംബ്ളിക്ക് 10 മിനുട്ടും 20 മിനിട്ട് ബ്രേക്കും അനുവദിക്കുമെന്ന് സർക്കുലറിൽ അറിയിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്