Monday, September 23, 2024
Abu DhabiTop Stories

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യക്കാരന് 15 മില്യൺ ദിർഹം

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സീരീസ് 203 നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യക്കാരൻ. ഷാർജയിൽ താമസിക്കുന്ന ഷോജിത് കെ എസ് ആണ് 15 മില്യൺ ദിർഹം (28 കോടിയിലധികം രൂപ) സമ്മാനാമായി നേടിയത്.

സമ്മാനം ലഭിച്ച വിവരമറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ ഷോജിത്തിനെ രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.
നറുക്കെടുപ്പ് യൂട്യൂബിൽ ലൈവ് ആയി കാണിച്ചിരുന്നു. ഏപ്രിൽ ഒന്നാം തിയതിയാണ് സമ്മാനാർഹമായ ടിക്കറ്റ് ഷോജിത് എടുത്തത്. ഷോജിത് ഷാർജയിൽ എവിടെയാണ് താമസിക്കുന്നതെന്ന് തങ്ങൾക്കറിയാമെന്നും, ഇനിയും വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ലെങ്കിൽ വിവരമറിയിക്കാൻ ഷോജിത്തിന്റെ വീട്ടിലേക്ക് തങ്ങൾ പോവുമെന്ന് ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു.

മറ്റൊരു ഇന്ത്യക്കാരന് ഇന്നത്തെ നറുക്കെടുപ്പിൽ ബി എം ഡബ്ള്യ 220i സമ്മാനമായി ലഭിച്ചു. ഇത് കൂടാതെ മലയാളികളടക്കം എട്ട് ഇന്ത്യക്കാർ കൂടി ഇന്ന് സമ്മാനത്തിനര്ഹരായി. പ്രോത്സാഹന സമ്മാനത്തിനർഹരായ ഒൻപത് പേരിൽ എട്ടും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരെ കൂടാതെ ഒരു പാകിസ്താനി സ്വദേശിയും സമാനത്തിനർഹനായി.

സൂസമ്മ വെളുത്തേടത്തുപറമ്പിൽ, ഒരുലക്ഷം ദിർഹം; ബിന്ദു ലാലി 90,000 ദിർഹം, രോഷിമ വിനോദ് കുമാർ, 70,000; നെല്ലിശ്ശേരി വറീത് ജോയ്, 50,000 ദിർഹം; ദിൽഷാദ് റഹിം, 30,000 ദിർഹം; ഹാരിസ് കുഞ്ഞിത്താൻ മാളിയേക്കൽ ഉമ്മർ, 20,000; മിറാഷ് മുക്കോലിയിൽ, 10,000 ദിർഹം; റിജോ ജോസഫ്, 10,000 ദിർഹം എന്നിവരാണ് സമ്മാനാർഹരായ മറ്റു ഇന്ത്യക്കാർ. ആന്റണി റാഫേൽ രിക്കീൽ ആണ് സമ്മാനാർഹമായ പാകിസ്താനി സ്വദേശി 20,000 ദിർഹമാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q