ഒമാനിലെ മൂന്നാമത്തെ മൊബൈൽ സർവീസ് ദാതാക്കളാകാൻ വൊഡാഫോൺ
മസ്ക്കറ്റ്: ഒമാനിലെ മൂന്നാമത്തെ മൊബൈൽ ഫോൺ സർവീസ് ദാതാക്കൾ വൊഡാഫോണായിരിക്കുമെന്ന് സൂചന.
രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നേടുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ധാരണാ പത്രത്തിൽ വൊഡാഫോണും ഒമാൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും ഒപ്പ് വെച്ചതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഒമാൻ ടെലിനും ഉരീദുവിനുമാണു ഒമാനിൽ മൊബൈൽ ഫോൺ സർവീസുകൾ നൽകാനുള്ള ലൈസൻസ് ഉള്ളത്.
ഒമാനിലെ ടെലികമ്യൂണിക്കേഷൻ മാർക്കറ്റ് ആഭ്യന്തര നിക്ഷേപകർക്കും വിദേശ നിക്ഷേപകർക്കും ഒരു പോലെ സ്വീകര്യമാണെന്നും ഇത് കംബനികൾ തമ്മിൽ മത്സരങ്ങൾക്ക് അവസരമൊരുക്കുമെന്നും ഒമാൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa