Sunday, November 24, 2024
QatarTop Stories

ദോഹ മെട്രോ; ബുധനാഴ്ച മുതൽ പൊതു ജനങ്ങൾക്ക് യാത്ര ചെയ്യാം

ദോഹ: 2022 ലോകകപ്പിന്റെ പ്രധാന ഗതാഗത മാർഗ്ഗമാവാൻ പോവുന്ന ദോഹ മെട്രോയുടെ ആദ്യ ഘട്ടം പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടമാരംഭിക്കുന്ന മെട്രോയിൽ അടുത്ത ബുധനാഴ്ച (മെയ് 8) മുതൽ പൊതു ജനങ്ങൾക്ക് യാത്ര ചെയ്യാം.

രണ്ട് ഘട്ടങ്ങളിലായി പൂർണ സജ്ജമാക്കുന്ന മെട്രോയുടെ ആദ്യ ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മണിമുതൽ രാത്രി പതിനൊന്ന് മണിവരെയായിരിക്കും സർവീസ് നടത്തുക. മൊത്തം പതിനെട്ട് റെഡ് ലൈൻ സ്റ്റേഷനുകളുള്ള ദോഹ മെട്രോ, അൽ ഖസ്സറിനും അൽവക്രക്കും ഇടയിലുള്ള പതിമൂന്ന് റെഡ് ലൈൻ സ്റ്റേഷനുകളിലൂടെയായിരിക്കും ആദ്യഘട്ട സർവീസ് നടത്തുക.

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തിയാവുന്നതോടെ 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ നടക്കുന്ന എല്ലാ സ്റ്റേഡിയങ്ങളും മെട്രോ വഴി ബന്ധിപ്പിക്കും. ഗ്രീൻ ലൈൻ , ഗോൾഡ് ലൈൻ , ബ്ലൂ ലൈൻ എന്നീ സ്റ്റേഷനുകളുടെ നിർമ്മാണമാണ പ്രവർത്തികളാണ് ഇനി പൂർത്തിയാവാനുള്ളത്. ഇത് കൂടി പൂർത്തിയാവുന്നതോടെ ദോഹ നഗരത്തിലെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ ഒരു പങ്ക് വഹിക്കാൻ ദോഹ മെട്രോക്ക് സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa