500 ദിവസത്തെ ജയിൽ വാസത്തിനു ശേഷം റിപ്പോർട്ടർമാർക്ക് മോചനം
500 ദിവസത്തിലധികം മ്യാന്മറിൽ ജയിലറക്കുള്ളിൽ കഴിഞ്ഞ ശേഷം റോയ്ട്ടേഴ്സിൻ്റെ രണ്ട് റിപ്പോർട്ടർമാർക്ക് മോചനം. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്.
വാ ലോൻ, ക്യാവു സോ ഓ എന്നീ രണ്ട് റിപ്പോർട്ടർമാർക്കാണു മ്യാന്മർ പ്രസിഡൻ്റിൻ്റെ പൊതു മാപ്പ് ആനുകൂല്യത്തിൽ മോചനം സാധ്യമായത്. മ്യാന്മർ പ്രസിഡൻ്ൻ്റ് 6520 തടവുകാർക്ക് ഇന്ന് പൊതു മാപ്പ് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
7 വർഷത്തെ ജയിൽ ശിക്ഷയായിരുന്നു രണ്ട് റിപ്പോർട്ടർമാർക്കും വിധിച്ചിരുന്നത്. രണ്ട് പേരും യാതൊരു കുറ്റ കൃത്യങ്ങളിലും ഇടപെട്ടിട്ടില്ലായിരുന്നു എന്നാണു റോയിട്ടേഴ്സ് പറയുന്നത്.
കുടുംബത്തെയും സഹ പ്രവർത്തകരെയും വീണ്ടും കാണാനായതിൽ സന്തോഷം അറിയിച്ച ജയിൽ മോചിതരായ റിപ്പോർട്ടർമാർ തങ്ങളുടെ മോചനത്തിനായി നടത്തിയ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചു.
അറസ്റ്റിനു മുംബ് 10 റോഹിങ്ക്യൻ മുസ്ലിം യുവാക്കളെയും കുട്ടികളെയും സൈന്യവും ബുദ്ധന്മാരും ചേർന്ന് 2017 ആഗസ്തിൽ വധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു ഇരുവരും.
മെയ് മാസത്തിൽ രണ്ട് റിപ്പോർട്ടർമാർക്കും അന്താരാഷ്ട്ര റിപ്പോർട്ടിംഗിനു പുലിറ്റ്സർ പുരസ്ക്കാരം ലഭിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa