റമളാനിൽ യാചനക്കായി മറ്റുള്ളവരെ ചൂഷണം ചെയ്താൽ 1 മില്ല്യൻ റിയാൽ പിഴയും ജയിലും
സൗദിയിൽ റമളാൻ മാസത്തിൽ യാചനക്കായി കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും ദുർബല മനസ്സിൻ്റെ ഉടമകളെയുമെല്ലാം ഉപയോഗിക്കുന്നവർക്ക് 1 മില്ല്യൻ റിയാൽ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
യാചനക്കായി മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത് മനുഷ്യക്കടത്ത് വിരുദ്ധ നിയമ ലംഘനമാണെന്നും പബ്ളിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.
ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് 15 വർഷത്തെ തടവോ 1 മില്ല്യൻ റിയാൽ പിഴയോ രണ്ട് ശിക്ഷയും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
സൗദിയിൽ തൊഴിലാളിയുടെ പാസ്പോർട്ട് കൈവശം വെക്കുന്ന തൊഴിലുടമകൾക്കും നേരത്തെ പബ്ളിക് പ്രോസിക്യൂഷൻ മനുഷ്യക്കടത്ത് വിരുദ്ധ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.
തൊഴിലാളിയെ ഭീഷണിപ്പെടുത്താനും നിർബന്ധിച്ച് തൊഴിലെടുപ്പിക്കാനും നിയന്ത്രിക്കാനും ഉദ്ദേശിച്ച് തൊഴിലാളിയുടെ പാസ്പോർട്ട് കൈവശം വെക്കുന്ന തൊഴിലുടമക്ക് 15 വർഷം ജയിലും 1 മില്ല്യൻ റിയാൽ പിഴയും ശിക്ഷയായി അനുഭവിക്കേണ്ടി വരുമെന്നായിരുന്നു പബ്ളിക് പ്രോസിക്യൂഷൻ നൽകിയിരുന്ന മുന്നറിയിപ്പ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa