കുവൈത്തിലെ സ്വദേശികളുടെയും വിദേശികളുടെയും ധനവിനിയോഗത്തിൽ വർധനവ്
കുവൈത്തിലെ സ്വദേശികളുടെയും വിദേശികളുടെയും ചെലവിൽ വർധനവ് രേഖപ്പെടുത്തിയതായി കുവൈത്ത് കേന്ദ്ര ബാങ്കിൻ്റെ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനമാണു വർധനവുണ്ടായിരിക്കുന്നത്. പോയിൻ്റ് ഓഫ് സെയിൽ മഷീനുകൾ വഴിയുള്ള ധനവ്യയം വർധിച്ചിട്ടുണ്ട്.
അതേ സമയം കുവൈത്ത് ഗവണ്മെൻ്റ് അധികച്ചെലവുകൾ കുറക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ അൻബാ ദിനപത്രമാണു ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
സർക്കാർ മേഖലയിൽ ആവശ്യമില്ലാത്ത ലാൻ്റ് ഫോണുകളുടെ എണ്ണം കുറക്കാൻ അധികൃതർക്കു പദ്ധതിയുണ്ട്. ഇത് വഴി ദേശീയ ബജറ്റിൽ മില്ല്യൻ കണക്കിനു ദീനാറിൻ്റെ മിച്ചമായിരിക്കും ഉണ്ടായിരിക്കുക.
അതോടൊപ്പം വാടകക്കെട്ടിടങ്ങളിൽ നിന്ന് സർക്കാർ ഓഫീസുകൾ ഗവണ്മെൻ്റിൻ്റെ തന്നെ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റിക്കൊണ്ട് ചെലവ് ചുരുക്കാനും പദ്ധതിയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa