അബ്ദുൽ ഹാദി മൻസൂരി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവിയായി അബ്ദുൽ ഹാദി മൻസൂരിയെ നിയമിച്ച് കൊണ്ട് സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിറക്കി. മിനിസ്റ്റർ റാങ്കോട് കൂടിയാണു നിയമനം.
നേരത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി തലവനായിരുന്ന അബ്ദുൽ ഹകിം തമീമിയെ പ്രസ്തുത പദവിയിൽ നിന്ന് നീക്കം ചെയ്ത് മൂന്ന് മാസങ്ങൾക്ക് ശേഷമാണു പുതിയ നിയമനം.
നിലവിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ അസിസ്റ്റൻ്റ് ആയി പ്രവർത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു അബ്ദുൽ ഹാദി മൻസൂരി.
കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംബ്യൂട്ടർ സയൻസിൽ ഡിഗ്രി നേടിയ അബ്ദുൽ ഹാദി ആരോഗ്യ മന്ത്രാലയത്തിലും ഊർജ്ജ മന്ത്രാലയത്തിലുമെല്ലാം ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
എയർപോർട്ടുകളുടെ സ്വകാര്യവത്ക്കരണം, വിവിധ എയർപോർട്ടുകളിലെ വികസന പ്രൊജക്റ്റുകൾ, ഏവിയേഷൻ ഇൻഡസ്ട്രിയുടെ പുരോഗമനം തുടങ്ങി നിരവധി പദ്ധതികളാണു പുതിയ സിവിൽ ഏവിയേഷൻ മേധാവിയുടെ മുമ്പിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa