Sunday, September 22, 2024
OmanTop Stories

വൃത്തിഹീനമായ സാഹചര്യത്തിൽ നോമ്പ് തുറ വിഭവങ്ങൾ ഉണ്ടാക്കിയിരുന്ന വിദേശികൾ അറസ്റ്റിൽ

മസ്‌ക്കറ്റ്: വൃത്തിഹീനമായ സാഹചര്യത്തിൽ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ ഉണ്ടാക്കിയിരുന്ന വിദേശികൾ ഒമാനിൽ അറസ്റ്റിലായി. അൽദാഖിലിയ നഗരസഭാ അധികൃതരാണ് ബിദ്ബിദിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം റൈഡ് ചെയ്ത് ഇവിടെ ജോലി ചെയ്തിരുന്ന വിദേശികളെ അറസ്റ്റ് ചെയ്തത്.

ബിദ്ബിദിലെ ഒരു ഫാമിന്റെ ഭാഗമായ വീട്ടിൽ വെച്ച് നോമ്പുതുറക്കാനുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കിയിരുന്ന വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഖാലിദിയ മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടറേറ്റാണ് അറിയിച്ചത്. ഇവർ ഉണ്ടാക്കിയിരുന്ന ഭക്ഷണസാധനങ്ങൾ വിതരണത്തിനായി പായ്‌ക്ക് ചെയ്യ്യുന്ന സന്ദർഭത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

വിവിധ ഹോട്ടലുകളിലും, കോഫി ഷോപ്പുകളിലും വിതരണം ചെയ്യാനാണ് ഇവ നിർമ്മിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ വെളുപ്പെടുത്തി. നിരവധി ഭക്ഷണ സാധനങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q