Saturday, April 19, 2025
Dammam

യാത്രയയപ്പ് നൽകി

ദമ്മാം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗവും യൂത്ത് ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവുമായ ഫായിസ് ഹമീദിന് യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ യാത്രയപ്പ് നൽകി.

യൂത്ത് ഇന്ത്യ പ്രൊവിൻസ് പ്രസിഡന്റ്‌ അമീൻ വി ചുനൂർ ഉപഹാരം നൽകി. പുതിയ സാധ്യതകൾ തേടി നാട്ടിലേക്ക് മടങ്ങുന്ന ഫായിസിന് ആശംസയർപ്പിച്ച് ബിനാൻ ബഷീർ, കബീർ മുഹമ്മദ്, അർഷദ് വാണിയമ്പലം, നൗഷാദ് ഇരിക്കൂർ, സുഫൈദ് ആടൂർ എന്നിവർ സംസാരിച്ചു. ശാക്കിർ ഇൽയാസ്, സനൂബ്, സൈനുൽ ആബിദ്, ഇബ്രാഹിം, ഷാക്കിബ്,ഷമീർ കാരാട്ട്,അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa