സ്പെഷ്യൽ ഇഖാമയുള്ളവർക്ക് മൂന്ന് സ്ഥലത്ത് വസ്തുവകകൾ സ്വന്തമാക്കാൻ സാധിക്കില്ല
സൗദി ശൂറാ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകരിച്ച സ്പെഷ്യൽ ഗ്രീൻ കാർഡ് മോഡൽ ഇഖാമ ലഭിക്കുന്ന വിദേശികൾക്ക് സൗദിയിൽ എവിടെയും സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാൻ അനുമതിയുണ്ടെങ്കിലും മൂന്ന് സ്ഥലങ്ങൾ ഇതിൽ നിന്നൊഴിവാണ്.
മക്ക, മദീന, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വസ്തുവകകൾ സ്വന്തം പേരിലാക്കാൻ സ്പെഷ്യൽ ഇഖാമകളുള്ള വിദേശികൾക്ക് അനുമതിയുണ്ടാകില്ലെന്ന് ശൂറാ കൗൺസിൽ മെംബർ മുഹ്സിൻ ശീആനിയാണു അറിയിച്ചത്.
സ്പെഷ്യൽ ഇഖാമയുള്ളവർക്ക് സ്വന്തമാക്കാൻ സാധിക്കുന്ന കെട്ടിടങ്ങളും മറ്റും അവർക്ക് വാടകക്ക് കൊടുക്കാവുന്നതും സ്വദേശികൾക്കുള്ളത് പോലുള്ള അവകാശങ്ങൾ വിദേശികൾക്കും അവരുടെ പേരിലുള്ള വസ്തുക്കളിൽ ഉപയോഗപ്പെടുത്താവുന്നതുമാണെന്ന് മുഹ്സിൻ ശീആനി പറഞ്ഞു.
ക്രിമിനൽ റെക്കോർഡ് ഇല്ലാത്തവർക്കും ആരോഗ്യപരമായി ഫിറ്റ്നസ് ഉള്ളവർക്കും ബാങ്ക് ഗ്യാരണ്ടിയുള്ളവർക്കും പ്രത്യേക ഫീസ് നൽകി വിദേശികൾക്ക് ഈ ഇഖാമ സ്വന്തമാക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa