സുരക്ഷയുമായി ബന്ധപ്പെട്ട് സൗദിയിൽ അറസ്റ്റിലായവരിൽ ഇന്ത്യക്കാരനും
സുരക്ഷയുമായി ബന്ധപ്പെട്ട് സൗദി സുരക്ഷാ വിഭാഗം കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാജ്യക്കാരായ 86 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിചാരണ നടപടികൾക്കായി ജയിലിലടച്ചിരിക്കുകയാണ്.
ശഅബാൻ 1 മുതൽ റമളാൻ 1 വരെയുള്ള ഒരു മാസക്കലയളവിലാണു ഇത്രയും പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ 52 പേർ സൗദി പൗരന്മാരും 11 സിറിയക്കാരും, 6 ശ്രീലങ്കക്കാരും, 4 ഫലസ്തിനികളും, 3 പാകിസ്ഥാനികളും, 3 യമനികളും, 2 ഈജിപ്ഷ്യൻ വംശജരും, 2 ജോർദ്ദാനികളും, ഒരു ഇന്ത്യക്കാരനും, ഒരു അഫ്‌ഗാനിയും, ഒരു ഇന്തോനേഷ്യക്കാരനും ഉൾപെടും.
സുരക്ഷയുമായി ബന്ധപ്പെട്ട് സൗദിയിൽ നിലവിൽ അറസ്റ്റിലുള്ളവരുടെ എണ്ണം ഇതോടെ 5262 ആയി. ഇതിൽ 4247 പേരും സൗദി പൗരന്മാരാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa