സൗദിയിലെ സ്‌പെഷ്യൽ ഇഖാമ ലഭിക്കാനുള്ള 6 നിബന്ധനകൾ അറിയാം
സൗദി ശൂറാ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകരിച്ച പ്രിവിലേജ് ഇഖാമ ലഭിക്കുന്നതിനുള്ള 6 നിബന്ധനകൾ സൗദി മാധ്യമങ്ങൾ വെളിപ്പെടുത്തി.
ആദ്യമായി അപേക്ഷകന് വാലിഡ് ആയ പാസ്പോർട്ട് ഉണ്ടായിരിക്കണം എന്ന് നിബന്ധനയാണ്. അതോടൊപ്പം അപേക്ഷകന് 21 വയസ്സ് പൂർത്തിയായിരിക്കണം എന്നതും മറ്റൊരു നിബന്ധനയാണ്.
പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കുന്നയാൾ സൗദിക്കകത്താണെങ്കിൽ അയാൾക്ക് വാലിഡിറ്റി ഉള്ള ഇഖാമ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. അതോടൊപ്പം മുമ്പ് ഏതെങ്കിലും ക്രിമിനൽ റെക്കോർഡുകൾ അപേക്ഷകന്റെ പേരിൽ ഉണ്ടായിരിക്കാൻ പാടില്ല എന്നതും പ്രധാനപ്പെട്ട നിബന്ധനയാണ്.
അപേക്ഷകന് ഏതെങ്കിലും തരത്തിലുള്ള സാംക്രമിക രോഗങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം. അതോടൊപ്പം അപേക്ഷകൻ സാമ്പത്തികമായി ശേഷിയുള്ളയാളാണെന്ന് അധികൃതരെ ബോധ്യപ്പെടുത്താനും സാധിക്കണം.
അതേ സമയം ഈ സ്‌പെഷ്യൽ ഇഖാമ ലഭിക്കുന്നതിനുള്ള ഫീസിനെക്കുറിച്ചോ അപേക്ഷകന് വേണ്ട മിനിമം സാമ്പത്തിക ശേഷിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa