മക്കയിലെ ക്ളോക്ക് ടവർ മ്യൂസിയം സന്ദർശകർക്ക് നവ്യാനുഭൂതി പകരുന്നു
മെയ് 6 മുതൽ സന്ദർശകർക്കായി തുറന്ന മക്കയിലെ ക്ളോക്ക് ടവർ മ്യൂസിയം സന്ദർശകർക്ക് നവ്യാനുഭൂതി പകരുന്നു. പ്രപഞ്ച സത്യങ്ങളുടെ അത്ഭുതങ്ങളിലൂടെയുള്ള യാത്ര സന്ദർശകർക്ക് എന്നും ഓർക്കാൻ വക നൽകുന്നതാണ് .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഉൾപ്പെട്ട മക്കയിലെ ക്ലോക്ക് ടവറിൻ്റെ മുകളിലെ നാലു നിലകളിലാണു മ്യൂസിയം പ്രവർത്തിക്കുന്നത് .
ഒരു ഫ്ളോർ പൂർണ്ണമായും സൂര്യനും ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനായി മാറ്റി വെക്കപ്പെട്ടപ്പോൾ മറ്റൊരു ഫ്ളോർ പുരാതന കാലത്ത് സമയം കണക്കാക്കിയിരുന്ന രീതികൾ എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കിത്തരാനായി മാറ്റി വെച്ചിരിക്കുകയാണ്.
മൂന്നാമത്തെ ഫ്ളോർ ലോകത്തെ ഏറ്റവും വലിയ കളോക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാനുള്ളതാണെങ്കിൽ നാലാമത്തെ ഫ്ളോർ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനു പുറമെ മസ്ജിദുൽ ഹറാമും സമീപ സ്ഥലങ്ങളും കാണുന്നതിനുള്ള ബാൽക്കണിക്കായും നീക്കി വെച്ചിരിക്കുന്നു.
മക്കയിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഈ മ്യൂസിയം കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ മിസ്ക് ഫൗണ്ടേഷനാണു പ്രവർത്തിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa