Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ സുരക്ഷാ വിഭാഗം നടത്തിയ ഓപ്പറേഷനിൽ 8 ഭീകരർ കൊല്ലപ്പെട്ടു

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഖതീഫിൽ നടന്ന സുരക്ഷാ സേനയുടെ ‘ഓപ്പറേഷനിൽ’ 8 ഭീകരർ കൊല്ലപ്പെട്ടു.

സുരക്ഷാ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന, പുതുതായി രൂപീകരിച്ച ഭീകര സംഘത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടത് .

ഭീകരർ താമസിച്ചിരുന്ന ഫർണീഷഡ് അപാർട്ട്മെൻ്റ് വളഞ്ഞ സുരക്ഷാ സേന ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു.

എന്നാൽ സുരക്ഷാ സൈന്യത്തിൻ്റെ ആവശ്യം അംഗീകരിക്കാതെ ഭീകർ വെടിയുതിർക്കുകയായിരുന്നു. തിരിച്ച് വെടി വെച്ച സുരക്ഷാ വിഭാഗം 8 ഭീകരരെയും കൊലപ്പെടുത്തി.

വെടി വെപ്പിൽ ജനങ്ങൾക്കോ സുരക്ഷാ സൈനികർക്കോ പരിക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്