300 മില്യൺ ദിർഹം ചിലവിട്ട് നിർമ്മിച്ച ഷാർജയിലെ ഏറ്റവും വലിയ പള്ളി ഉത്‌ഘാടനം ചെയ്തു.
ഷാർജ: എമിറേറ്റിലെ ഏറ്റവും വലിയ പള്ളി ഷാർജാ ഭരണാധികാരിയും സുപ്രീം കൗൺസിൽ മെമ്പറുമായ ശെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 300 മില്യൺ ദിർഹം ചിലവിട്ട് നിർമിച്ചിരിക്കുന്ന പള്ളിയിൽ 25000 പേർക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യമുണ്ട്. 2014 ലാണ് പള്ളിയുടെ നിർമ്മാണം ആരംഭിച്ചത്.
20 ലക്ഷം ചതുരശ്ര അടിയിലാണ് പള്ളിയും പള്ളിയോടനുബന്ധിച്ച പൂന്തോട്ടവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതര മതസ്ഥരായ സന്ദർശകർകരുടെ സൗകര്യാർത്ഥം പള്ളിയിൽ പ്രത്യക സ്ഥലവും പള്ളിയിലേക്ക് പ്രവേശിക്കാൻ പ്രത്യകം വഴിയും ഒരുക്കിയിട്ടുണ്ട്.
പള്ളിയുടെ ചുറ്റുമുള്ള വിവിധ പാർക്കിംഗ് ഏരിയകളിൽ 2200 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. പള്ളിക്ക് ചുറ്റും നടന്ന് വീക്ഷിക്കാൻ പാകത്തിൽ റബ്ബർ ട്രാക്കും ഒരുക്കിയിട്ടുണ്ട്. വലിയ ഒരു ലൈബ്രറിയും, സുവനീർ ഷോപ്പും, ജലധാരയും പള്ളിയിലെ പ്രധാന ആകർഷണങ്ങളാണ്.
വെള്ളിയാഴ്ച നടന്ന ഇഷാ നംസ്കാരത്തിലും, തുടർന്ന് നടന്ന റമദാനിലെ പ്രത്യേക നമസ്കാരമായ തറാവീഹ് നമസ്കാരത്തിലും ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് പുറമെ, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa