ദോഹ മെട്രോയിൽ രണ്ട് ദിവസത്തിനുള്ളിൽ മാത്രം യാത്ര ചെയ്തത് 86,000 പേർ
ദോഹ: കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ദോഹ മെട്രോയിൽ ആദ്യ രണ്ട് ദിനങ്ങളിൽ തന്നെ 86,000 ത്തിൽ പരം പേർ യാത്ര ചെയ്തതായുള്ള റിപ്പോർട്ട് ഖത്തറിൻ്റെ പൊതു ഗതാഗത മേഖലയിൽ മെട്രോ വലിയ വിപ്ളവം തന്നെ തീർക്കുമെന്നതിൻ്റെ സൂചനയാണെന്ന് വിലയിരുത്തൽ.
ഗതാഗതം ആരംഭിച്ച ആദ്യ ദിനത്തിൽ 37,000 ത്തിലധികം പേരാണു യാത്ര ചെയ്തതെങ്കിൽ രണ്ടാം ദിവസം 49,000 ത്തിലധികം പേരായിരുന്നു യാത്ര ചെയ്യാനെത്തിയത്.
അൽ ഖസർ മുതൽ അൽ വഖ്റ വരെയാണു നിലവിൽ സർവീസുള്ളത്. നിലവിലുള്ള 13 സ്റ്റേഷനുകൾക്ക് പുറമെ 5 പുതിയ സ്റ്റേഷനുകളും ഉടൻ പ്രവർത്തനക്ഷമമാകും.
നിലവിൽ വെള്ളിയും ശനിയും ഒഴികെയുള്ള എല്ലാ ദിനങ്ങളിലും രാവിലെ 6 മുതൽ രാത്രി 11 മണി വരെയാണു സർവീസുണ്ടായിരിക്കുക. ഓരോ 6 മിനുട്ടിലും സർവീസുണ്ട്.
സാധാരണ പകൽ സമയങ്ങളിൽ കാറിൽ യാത്ര ചെയ്യാനെടുക്കുന്ന സമയത്തേക്കാൾ എത്രയോ കുറഞ്ഞ സമയം മാത്രമാണു മെട്രോയിൽ യാത്ര ചെയ്യുംബോൾ ആവശ്യമായി വരുന്നത് എന്നത് പൊതു ജനങ്ങളെ മെട്രോയിലേക്ക് കൂടുതൽ ആകർഷിക്കുമെന്നുറപ്പാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa