Sunday, September 22, 2024
Top StoriesU A E

യു എ ഇ വിസ; അപേക്ഷകൾ തള്ളപ്പെടാനുള്ള 7 കാരണങ്ങൾ

അബുദാബി: ജോലി തേടി വരുന്ന പ്രവാസികളും വിനോദ സഞ്ചാരികളുമടക്കം ദശ ലക്ഷ കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓരോ വർഷവും യു എ ഇ യിലെത്തുന്നത്. യു എ ഇ അധികൃതർക്ക് ലഭിക്കുന്ന വിസ അപേക്ഷയുടെ എണ്ണത്തിൽ ഓരോ വർഷത്തിലും അസാധാരണമായ വർധനവാണ് രേഖപ്പെടുത്തുന്നത്.

വിവിധ തരത്തിലുള്ള എക്സിബിഷനുകളും, ഷോപ്പിംഗ് ഫെസ്റ്റിവലുകളും, കായിക മത്സരങ്ങളും, യു എ ഇ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് വരുത്തുന്നത്.

താഴെ പറയുന്ന കാരണങ്ങളാൽ യു എ ഇ വിസ അപേക്ഷകൾ തള്ളപ്പെടാം.

visa-stamped

1. മുൻപ് യു എ ഇ യിൽ റെസിഡൻസ് വിസയിൽ ഉണ്ടായിരിക്കുകയും പിന്നീട് വിസ റദ്ദാക്കാതെ രാജ്യം വിടുകയും ചെയ്തവരുടെ പുതിയ അപേക്ഷകൾ; ഇത്തരത്തിൽ യു എ ഇ യിൽ മുൻപ് റെസിഡൻസ് വിസയിൽ ഉണ്ടായിരുന്നവർക്ക് പുതിയ വിസക്ക് അനുമതി ലഭിക്കണമെങ്കിൽ, കമ്പനി പ്രധിനിധി ഇമിഗ്രേഷൻ ഡിപ്പാർട്മെൻറിൽ പോയി പഴയ വിസ റദ്ദാക്കണം.

2. കൈകൊണ്ട് എഴുതിയ പാസ്സ്‌പോർട്ട് ഉള്ളവരുടെ അപേക്ഷകൾ; ഇത്തരത്തിലുള്ള അപേക്ഷകൾ യു എ ഇ എമിഗ്രേഷനിൽ നിന്നും ഓട്ടോമാറ്റിക് ആയി തള്ളപ്പെടും.

3. മുൻപ് യു എ ഇ യിൽ വെച്ച് എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ വിസ അപേക്ഷകൾ; ഏതെങ്കിലും രീതിയിലുള്ള ക്രിമിനൽ കേസുകളിലോ, വഞ്ചന കേസുകളിലോ പെട്ടവരുടെ അപേക്ഷകൾക്ക് അനുമതി ലഭിക്കുന്നതല്ല.

4. മുൻപ് ടൂറിസ്റ്റു വിസ ലഭിച്ചതിന് ശേഷം രാജ്യത്ത് പ്രവേശിക്കാത്തവരുടെ പുതിയ വിസക്കുള്ള അപേക്ഷകൾ; പഴയ വിസ ട്രാവൽ ഏജൻസിയുടെ പ്രതിനിധിയോ സ്പോൺസറോ എമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ പോയി കാൻസൽ ചെയ്താൽ പുതിയ വിസക്ക് അനുമതി ലഭിക്കും.

5. മുൻപ് തൊഴിൽ വിസക്ക് അപേക്ഷിച്ച് വിസ ലഭിക്കുകയും എന്നാൽ രാജ്യത്ത് പ്രവേശിക്കാതിരിക്കുകയും ചെയ്‌തവരുടെ പുതിയ വിസക്കുള്ള അപേക്ഷകൾ; ട്രാവൽ ഏജൻസിയുടെ പ്രതിനിധിയോ സ്പോൺസറോ എമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ പോയി പഴയ വിസ കാൻസൽ ചെയ്താൽ പുതിയ വിസക്ക് അനുമതി ലഭിക്കും.

6. പേരോ, പാസ്പോര്ട്ട് നമ്പറോ ടൈപ് ചെയ്യുമ്പോൾ പിശക് പറ്റിയാൽ വിസക്ക് അനുമതി ലഭിക്കാൻ കാലതാമസം എടുത്തേക്കാം അല്ലെങ്കിൽ അപേക്ഷ തള്ളപ്പെട്ടേക്കാം.

7. പാസ്പോര്ട്ട് കോപ്പിയിലെ ഫോട്ടോ വ്യക്തമല്ലെങ്കിലും വിസ ലഭിക്കാൻ കാല താമസം വരികയോ അനുമതി ലഭിക്കാതിരിക്കുകയോ ചെയ്യാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q