Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ വയസ്സന്മാർ കൂടുമെന്ന് പഠനം

സൗദി അറേബ്യയിൽ വയസ്സന്മാരുടെ സാന്നിദ്ധ്യം വർദ്ധിക്കുമെന്ന് പഠന റിപ്പോർട്ട്. നിലവിൽ 5 ശതമാനമാണു വയസ്സന്മാരുടെ സാന്നിദ്ധ്യമെങ്കിൽ 2030 ആകുംബോഴേക്കും അത് 11.1 ശതമാനവും 2050 ആകുബോഴേക്കും 20.9 ശതമാനവും വർദ്ധിക്കുമെന്നാണു പഠനം പറയുന്നത്.

പ്രായമായവരെ സപ്പോർട്ട് ചെയ്യാനുള്ള സൗദി സംഘടന നടത്തിയ പഠനത്തിലാണു ഈ കണക്കുകൾ വ്യക്തമാക്കിയത്. ആഗോള തലത്തിൽ പ്രായമായവരുടെ എണ്ണം 17 ശതമാനം വർദ്ധിക്കുമെന്നാണു റിപ്പോർട്ട്.

പ്രായമായവരെ സംരക്ഷിക്കാനും പിന്തുണക്കാനുമായി നിലവിൽ സൗദിയിൽ 12 സോഷ്യൽ കെയർ സെൻ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്