Tuesday, April 15, 2025
DubaiTop Stories

ഓറിയോ ബിസ്‌ക്കറ്റിൽ ആൾക്കഹോൾ; വാർത്തയെ കുറിച്ച് പ്രതികരിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: ഓറിയോ ബിസ്‌ക്കറ്റിൽ ചെറിയ തോതിൽ ആൾക്കഹോൾ അടങ്ങിയിട്ടുണ്ടെന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി വിശദീകരണം നൽകി.

ഓറിയോ ബിസ്‌ക്കറ്റിൽ അടങ്ങിയിട്ടുള്ള ചേരുവകൾ ഇംഗ്ലീഷിൽ നിന്നും അറബിയിലേക്ക് തർജമ ചെയ്തപ്പോൾ വന്ന പിശകാണ് ഇത്തരത്തിൽ വാർത്ത പ്രചരിക്കാൻ കാരണമായതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് മാർക്കറ്റിൽ ലഭിക്കുന്ന ഓറിയോ ബിസ്കറ്റ് ആൾക്കഹോൾ മുക്തമാണെന്നും ഹലാൽ ആണെന്നും ഇൻസ്റ്റാഗ്രാം സന്ദേശത്തിലൂടെ ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഓറിയോ ബിസ്‌ക്കറ്റിൽ അടങ്ങിയ ചെറുവയിലെ “ചോക്കലേറ്റ് ലിക്കർ” എന്ന പദം അറബിയിലേക്ക് തർജമ ചെയ്തപ്പോൾ, കൊക്കോ പേസ്റ്റ് എന്നർത്ഥം വരുന്ന പദം ഉപയോഗിക്കുന്നതിന് പകരം ആൾക്കഹോൾ എന്നർത്ഥം വരുന്ന പദമാണ് ഉപയോഗിച്ചത്. ഇതാണ് തെറ്റിധാരണക്ക് ഇടയാക്കിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി വിശദീകരിച്ചു.

ദുബൈ വിപണിയിൽ വിൽപ്പനക്കെത്തുന്ന ഓറിയോ ബിസ്‌ക്കറ്റുകൾ ബഹറൈനിൽ ആണ് ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ ഹലാൽ ആണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്ന് മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa